ഡാളസ് : അമേരിക്കയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ (എഐ) ഡാളസ്, ലൊസാഞ്ചലസ് എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുക. ഈ വര്‍ഷം ഡിസംബറോടെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ പുറത്തുവിടും. ഡല്‍ഹിയില്‍ നിന്നായിരിക്കും വിമാനങ്ങള്‍ പുറപ്പെടുക.
ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ വരെ സര്‍വീസ് നടത്താന്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് (ഡിഎഫ്ഡബ്ല്യു), ലോസ് ഏഞ്ചല്‍സ് (ലാക്സ്)രണ്ട് റൂട്ടുകള്‍ക്കും ഡിജിസിഎ അനുമതി നല്കി.