
ഡൽഹി: രാജ്യ തലസ്ഥാനത്ത് നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം ഒരു ദിവസത്തിലേറെ വൈകിയത് കഴിഞ്ഞ ദിവസം രാജ്യാന്തരതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. സാങ്കേതിക തകരാർ മൂലം 30 മണിക്കൂറിലേറെയാണ് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം വൈകിയത്. എയർ ഇന്ത്യ വിമാനകമ്പനിക്ക് വലിയ നാണക്കേടായ സംഭവത്തിൽ യാത്രക്കാർക്ക് എകദേശം മുപ്പതിനായരും രൂപവരെ നഷ്ടപരിഹാരം നൽകി പ്രശ്നമം പരിഹരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
ഇതിന്‍റെ ഭാഗമായി യാത്രക്കാർക്ക് 350 അമേരിക്കൻ ഡോളർ (29203 രൂപ) യുടെ യാത്രാവൗച്ചർ എയർ ഇന്ത്യ നൽകി. വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകൾക്ക് ഉപയോഗിക്കാം. യാത്ര ചെയ്യാത്തവർക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനം വൈകിയതിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിക്കൊണ്ടാണ് എയർ ഇന്ത്യ വൗച്ചർ നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വെള്ളിയാഴ്ച രാത്രി 9.55 നാണ് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം എയർ ഇന്ത്യ വൗച്ചർ നൽകിയിട്ടുണ്ടെന്നാണ് വിവരം.
Air India offers 30000 to 220 passengers after 30 hour flight delay