ന്യൂഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനം വൈകിയത് 30 മണിക്കൂർ; എയർ ഇന്ത്യ യാത്രാക്കൂലി റീഫണ്ട് ചെയ്യും

ന്യൂഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള വിമാന യാത്ര 30 മണിക്കൂർ വൈകിയതിനെ തുടർന്ന് എയർ ഇന്ത്യ മുഴുവൻ യാത്രാക്കൂലി റീഫണ്ട് ചെയ്യുമെന്നും അധിക യാത്രാ വൗച്ചറുകൾ നൽകുമെന്നും പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമാപണം എന്ന നിലയിലാണ് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നത്.

ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറുകൾ കാരണം ജൂലൈ 18 ന് റഷ്യയിലെ ക്രാസ്നോയാർസ്ക് ഇൻ്റർനാഷണൽ എയർപോർട്ടിൽ(KJA) എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. വിമാനത്തിന്റെ കാർഗോ ഏരിയയിൽ എന്തോ സാങ്കേതിക തകരാർ യാത്രയ്ക്കിടെ കണ്ടെത്തുകയായിരുന്നു.

റഷ്യൻ വിമാനത്താവളത്തിൽ മറ്റൊരു എയർ ഇന്ത്യ വിമാനം എത്തിച്ച് അതിലാണ് ആളുകളെ സാൻഫ്രാൻസിസ്കോയിൽ എത്തിച്ചത്. യാത്ര ഏതാണ്ട് 30 മണിക്കൂറാണ് വൈകിയത്.

Air India Offers Full Refund After 30-Hour Delhi- San Francisco Flight Delay

More Stories from this section

family-dental
witywide