യുഎസിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കി

ന്യൂഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറക്കുന്ന എയർ ഇന്ത്യ യാത്രാവിമാനം അപകടസാധ്യത കണ്ടെത്തിയതിനെത്തുടർന്ന് റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഈ വർഷം രണ്ടാം തവണയാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്ന് എയർ ഇന്ത്യ എയലൈൻസ് പ്രതികരിച്ചു.

യുക്രെയ്‌നിലെ യുദ്ധം കാരണം യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യൻ യൂണിയൻ എയർലൈനുകളും ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ റഷ്യൻ വ്യോമാതിർത്തി ഒഴിവാക്കുമ്പോഴും എയർ ഇന്ത്യ ആ റൂട്ട് ഉപയോഗിക്കുന്നുണ്ട്. യുഎസിലേക്ക് പോകുന്ന മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഈ റൂട്ട് വഴിയുള്ള യാത്ര സമയവും ചെലവും ലാഭിക്കാൻ സഹായകരമാണ്.

225 യാത്രക്കാരും 19 ഫ്ലൈറ്റ് ജീവനക്കാരുമുള്ള ബോയിംഗ് 777 വിമാനം മുൻകരുതൽ നടപടിയുടെ ഭാഗമായി സൈബീരിയയിലെ റഷ്യൻ മേഖലയിൽ ക്രാസ്നോയാർസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായി എയർലൈൻ വെള്ളിയാഴ്ച എക്‌സിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.

“മോസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള പ്രതിനിധികൾ ഒറ്റരാത്രികൊണ്ട് യാത്ര ചെയ്തെത്തുകയും, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റാൻ റഷ്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.”

“യാത്രക്കാരെ സഹായിക്കാൻ” മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ക്രാസ്നോയാർസ്കിൽ നിലയുറപ്പിച്ചതായി മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പ്രത്യേക പ്രസ്താവനയിൽ പറയുന്നു.

More Stories from this section

family-dental
witywide