മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 65 ശതമാനത്തിലധികം ആളുകള്‍ ആഗ്രഹിക്കുന്നുവെന്ന് അജിത് പവാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഞായറാഴ്ച പറഞ്ഞു. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിലെ എല്ലാവരും ഈ ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാരാമതിയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി തന്റെ ‘ഹോം ഗ്രൗണ്ടില്‍’ നിന്നാണ് താന്‍ പ്രചാരണം ആരംഭിക്കുന്നതെന്നും പവാര്‍ വ്യക്തമാക്കി.

നിങ്ങള്‍ എപ്പോഴും എന്നെ അനുഗ്രഹിച്ചു, അതാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. പൂനെ ജില്ലയുടെ കാവല്‍ മന്ത്രിയാകാന്‍ നിങ്ങള്‍ എന്നെ സഹായിച്ചു. 65 ശതമാനത്തിലധികം ആളുകള്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. മാത്രമല്ല, വിള്ളലുകള്‍ സൃഷ്ടിക്കുകയോ ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം തന്റെ അനുയായികളോട് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide