ന്യൂഡൽഹി: ശരദ് പവാറിന് വൻ തിരിച്ചടി അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എംഎൽഎമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നവും അദ്ദേഹത്തിന് നൽകാൻ കമ്മിഷൻ തീരുമാനമെടുത്തത്. 2023 ജൂലായിലാണ് ശരദ് പവാറിനോടു കലഹിച്ച് അജിത് ഒരുകൂട്ടം എംഎല്‍എമാരുമായി ഷിൻഡേ സര്‍ക്കാരിന്റെ ഭാഗമാകുന്നത്.
സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.
ഉടന്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, തന്റെ പക്ഷത്തിന് പേരും ചിഹ്നവും തീരുമാനിച്ച് അറിയിക്കാന്‍ ശരദ് പവാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ (ബുധനാഴ്ച) വൈകിട്ട് മൂന്നു മണിയ്ക്കുള്ളില്‍ ഇതു രണ്ടും കമ്മിഷനെ അറിയിക്കാനാണ് നിര്‍ദേശം.