മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് നിതീഷ് കുമാറിനോട് അഖിലേഷ് യാദവ്, കാരണമിതാണ്

ലക്‌നൗ: സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണന്റെ പ്രതിമയില്‍ ഹാരമണിക്കുന്നതില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ തടഞ്ഞതിനാല്‍ വ്യാപക പ്രതിഷേധം. ഇതോടെ, കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ജനതാദള്‍ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാറിനെനോട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് നിതീഷ് കുമാറിന്റെ ജെഡിയു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജയ് പ്രകാശ് നാരായണിന്റെ പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ്. ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു സോഷ്യലിസ്റ്റിനെ അനുവദിക്കാത്ത സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന് പിന്‍വലിക്കാനുള്ള അവസരമാണിതെന്നാണ് അഖിലേഷ് വ്യക്തമാക്കിയത്.

ലഖ്‌നൗവില്‍ വ്യാഴാഴ്ച പ്രതിമയില്‍ മാലയിടുന്നതില്‍ നിന്ന് അഖിലേഷിനെ അധികൃതര്‍ തടഞ്ഞിരുന്നു. ഇത് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയ ഒരു ഗാന്ധിയന്‍
സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ജയപ്രകാശ് നാരായണ്‍. ഞങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. ഈ സര്‍ക്കാര്‍ അദ്ദേഹത്തിന് ഹാരമണിയുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ശ്രമിക്കുന്നു, അവര്‍ ഈ മ്യൂസിയം വില്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്.

ജയപ്രകാശ് നാരായണനെ ആദരിക്കുന്നതിനായി നിര്‍മ്മിച്ച മ്യൂസിയം വില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ഭരണഘടനയെ സംരക്ഷിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

More Stories from this section

family-dental
witywide