
ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചതായി എസ്പി നേതാവ് അഖിലേഷ് യാദവ്. ഇത്തവണയും കനൗജില്‍ തന്നെ സ്ഥാനാർത്ഥിയാകും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. കനൗജില്‍ സ്ഥാനാർത്ഥിയായി തേജ് പ്രതാപ് യാദവിനെ പ്രഖ്യാപിച്ചശേഷമാണ് അപ്രതീക്ഷിത മാറ്റം. അഖിലേഷ് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
എന്നാല്‍, അഖിലേഷ് മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന് പുത്തനുണര്‍വിന് കാരണമാകുമെന്ന പാര്‍ട്ടി വിലയിരുത്തലിന് ശേഷമാണ് അഖിലേഷ് മത്സരിക്കാന്‍ തീരുമാനിച്ചത്. തേജ് പ്രതാപ് യാദവിന് ഇനി മറ്റേതെങ്കിലും സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
Akhilesh Yadav to contest in LS