
മോസ്കോ: സിറിയയിലെ വിമത അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദ് രംഗത്ത്. റഷ്യയിൽ നിന്നായിരുന്നു അസദിന്റെ പ്രതികരണം. സിറിയയിൽ നടന്നത് ഭീകരവാദമാണെന്ന് അസദ് പറഞ്ഞു. സിറിയ വിടാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാം ചാനലിലൂടെയായിരുന്നു അസദിന്റെ പ്രതികരണം.
വ്യോമതാവളത്തിൽ ആക്രമണമുണ്ടായ ശേഷമാണ് റഷ്യയിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തെ സംരക്ഷിക്കാനും അതിന്റെ സ്ഥാപനങ്ങളെ പ്രതിരോധിക്കാനും അവസാന നിമിഷം വരെ തിരഞ്ഞെടുപ്പുകളെ ഉയർത്തിപ്പിടിക്കാനുമുള്ള സിറിയൻ ജനതയുടെ ഇച്ഛാശക്തിയിലും കഴിവിലും ഉറച്ച ബോധ്യമുണ്ട്. സ്വന്തം നേട്ടത്തിനായി താൻ പ്രവർത്തിച്ചിട്ടില്ല.
രാഷ്ട്രം ഭീകരതയുടെ കൈകളിലേക്ക് വീഴുമ്പോൾ അർഥശൂന്യമാവും. എന്നിരുന്നാലും സിറിയയോടും ജനതയോടുമുള്ള അഗാധമായ അടുപ്പം ഇല്ലാതാകില്ലെന്നും അസദ് പറഞ്ഞു.
സിറിയയിൽ നടന്നത് ഭീകരവാദം, വ്യോമതാവളം ആക്രമിച്ചതോടെ രാജ്യം വിട്ടു, ആദ്യ പ്രതികരണവുമായി അസദ്മോസ്കോ∙ സിറിയയിലെ വിമത അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദ് രംഗത്ത്. റഷ്യയിൽ നിന്നായിരുന്നു അസദിന്റെ പ്രതികരണം. സിറിയയിൽ നടന്നത് ഭീകരവാദമാണെന്ന് അസദ് പറഞ്ഞു. സിറിയ വിടാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാം ചാനലിലൂടെയായിരുന്നു അസദിന്റെ പ്രതികരണം. വ്യോമതാവളത്തിൽ ആക്രമണമുണ്ടായ ശേഷമാണ് റഷ്യയിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തെ സംരക്ഷിക്കാനും അതിന്റെ സ്ഥാപനങ്ങളെ പ്രതിരോധിക്കാനും അവസാന നിമിഷം വരെ തിരഞ്ഞെടുപ്പുകളെ ഉയർത്തിപ്പിടിക്കാനുമുള്ള സിറിയൻ ജനതയുടെ ഇച്ഛാശക്തിയിലും കഴിവിലും ഉറച്ച ബോധ്യമുണ്ട്. സ്വന്തം നേട്ടത്തിനായി താൻ പ്രവർത്തിച്ചിട്ടില്ല. രാഷ്ട്രം ഭീകരതയുടെ കൈകളിലേക്ക് വീഴുമ്പോൾ അർഥശൂന്യമാവും. എന്നിരുന്നാലും സിറിയയോടും ജനതയോടുമുള്ള അഗാധമായ അടുപ്പം ഇല്ലാതാകില്ലെന്നും അസദ് പറഞ്ഞു.