ഭ്രൂണഹത്യയ്ക്ക് പിന്നാലെ IVF ചികിൽസയ്ക്കും നിരോധനം; അലബാമയിലെ ആശുപത്രികൾ IVF സേവനങ്ങൾ നിർത്തുന്നു

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി. വിധിയുടെ പശ്ചാത്തലത്തില്‍ അലബാമയിലെ ഏറ്റവും വലിയ ആശുപത്രി ഇന്‍വിട്രൊ ഫെർട്ടിലൈസേഷന്‍ (ഐവിഎഫ്) സേവനങ്ങള്‍ നിർത്തലാക്കി.

അതേസമയം, സ്ത്രീകളുടെ അണ്ഡാശയങ്ങളില്‍നിന്ന് അണ്ഡകോശങ്ങള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ഐവിഎഫ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും യൂണിവേഴ്സിറ്റി ഓഫ് അലബാമ അറിയിച്ചു.ഐവിഎഫിലുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് വിധിയെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ വിധി മൂലം വധ്യത ചികിത്സയ്ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാല്‍ വിധിയെ പിന്തുണച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി. ഏറ്റവും ചെറിയ ഭ്രൂണത്തിന് പോലും നിയമപരമായ പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നാണ് ഇവരുടെ വാദം.

2020ല്‍ ഫെർട്ടിലിറ്റി ക്ലിനിക്കില്‍ തങ്ങളുടെ ഭ്രൂണങ്ങള്‍ നഷ്ടമായെന്ന മൂന്ന് ദമ്പതികളുടെ ആരോപിക്കുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു . ഈ കേസിൻ്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

Alabama hospital pauses IVF treatment after Supreme court rules frozen embryos are children