അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ അന്തരിച്ചു

അൽബേനിയൻ എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ(88) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അല്‍ബേനിയയിലെ ടിരാനയിലെ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം.

അന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും, മിത്തുകളുടെയും അലിഗറിയകളുടെയും അകമ്പടിയോടെ കദാരെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം ഇരുകയ്യും നീട്ടി സ്വീകരിച്ചു. 1963ല്‍ ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്. കദാരെയുടെ സാമൂഹിക വീക്ഷണങ്ങളുടെ സത്ത ഉള്‍ക്കൊണ്ട ദി സേജ്, ദി പാലസ് ഓഫ് ഡ്രീംസ് എന്നിവയും ശ്രദ്ധേയ നോവലുകളാണ്. നാല്‍പതോളം ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ വര്‍ഷം അല്‍ബേനിയന്‍ തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ കദാരെയെ ഗ്രാന്‍ഡ് ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ പദവി നല്‍കി ആദരിച്ചിരുന്നു. 2005ല്‍ മാന്‍ ബുക്കര്‍ പ്രൈസും 2009ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയാസ് പ്രൈസ് ഫോര്‍ ദി ആര്‍ട്‌സും 2015ല്‍ ജെറുസലേം പ്രൈസും അദ്ദേഹത്തിനു ലഭിച്ചു.

More Stories from this section

family-dental
witywide