സന്തോഷ് എബ്രഹാം
ന്യൂജേഴ്സി: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ ചെയർമാനായി ആൽബർട്ട് കണ്ണമ്പള്ളിയെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. 2026 ലെ ന്യൂജേഴ്സി കൺവെൻഷൻ ഒരു ചരിത്രസംഭവമാക്കാൻ ഫൊക്കാനാ കമ്മിറ്റി തരുമാനിച്ചിരിക്കുകയാണ് . അതിൻറെ ഭാഗമായിട്ടാണ് ആൽബർട്ട് കണ്ണമ്പിള്ളിയെ വരുന്ന കൺവെൻഷൻ ചെയർ ആയി നിയമിച്ചത്.
ന്യൂജേഴ്സി മലയാളികൾക്കിടയിൽ അറിയപ്പെടുന്ന നേതാവാണ് ആൽബർട്ട് കണ്ണമ്പിള്ളി. സൗമ്യ പ്രകൃതക്കാരനായ ആൽബർട്ട് കണ്ണമ്പിള്ളി മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് .ന്യൂജേഴ്സിയിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആൽബർട്ട് കണ്ണമ്പിള്ളി ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്. ന്യൂ ജേഴ്സിയിലെ മലയാളീ സംഘടനയായ മാഞ്ചിന്റെ സജീവ പ്രവർത്തകനും ഫൗണ്ടിങ് മെംബെറുമാണ്.
സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായി സ്കൂൾ കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു. എസ്എഫ്ഐയുടെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചു. ഈ പരിചയമാണ് പിന്നീട് അമേരിക്കൻ സംസ്കരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനം.
കഴിഞ്ഞ 21 വർഷമായി ന്യൂജേഴ്സി ഈസ്റ്റ് ഹനൊവെരില് സ്ഥിരതാമസക്കാരനായ ആൽബർട്ട് തൃശ്ശൂർ മാള സ്വദേശിയാണ്. അക്കൗണ്ടിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ ആൽബർട്ട് ഇപ്പോൾ തൊമാറ് കൺസ്ട്രക്ഷൻ കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ ആയി പ്രവർത്തിക്കുന്നു. കമ്പനിയുടെ വിജയത്തിനു പിന്നിലെ ഏറ്റവും നിർണ്ണായകമായ വ്യക്തിയാണ് ആൽബർട്ട്.
ഫാദർ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ വൈസ് ചെയർമാൻ, സെൻറ് ജോർജ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റർ , 2018 WMC ഗ്ലോബൽ കൺവെൻഷന്റെ ഭാഗമായി ന്യൂജേഴ്സിയിൽ നടന്ന കൺവെൻഷന്റെ ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് . ഭാര്യ ഷൈനി കണ്ണമ്പള്ളി, മക്കൾ അലോഷ്യസ്, ആൻ എന്നിവരോടൊപ്പം ന്യൂ ജേഴ്സിയിലാണ് താമസം.
Albert Kannambilly FOKANA Convention Chair