എല്ലാം ആരോപണങ്ങൾ, എഡിജിപി അജിത് കുമാറിനെതിരെ തെളിവില്ല: പൊലീസ് മേധാവിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതു പറയുന്നത്. പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പലതും ആരോപണങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാലത്ത് എഡിജിപിക്കെതിരേ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. പി.വി അന്‍വറാണ് അതിന് തുടക്കം കുറിച്ചത്. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ എഡിജിപിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.

All allegations no evidence against ADGP Ajit Kumar says Police chief’s report

More Stories from this section

family-dental
witywide