പാലാ നഗരസഭയിലെ എയര്‍ പോഡ് മോഷണ ആരോപണം: സിപിഎം അംഗത്തിനെതിരെ പൊലീസില്‍ പരാതി

കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ വിവാദത്തില്‍ കേരളാ കോണ്‍ഗ്രസ് അംഗം ജോസ് ചീരംകുഴി പൊലീസില്‍ പരാതി നല്‍കി. സിപിഎം കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടം എയര്‍പോഡ് മോഷ്ടിച്ചെന്നാണ് പാലാ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. എന്നാല്‍ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.

“എയര്‍പോഡിനോടുള്ള കൗതുകം കൊണ്ട് എടുത്തതാവാം അല്ലെങ്കില്‍ അങ്ങനെ ഒരു ശീലം ഉണ്ടാകാം,” പൊലീസ് അന്വേഷിക്കട്ടെയെന്ന് ജോസ് ചീരംകുഴി പ്രതികരിച്ചു.

പരാതി സംബന്ധിച്ച് ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “എന്റെ സാംസങ് ഫോണുമായി പെയര്‍ ചെയ്തു ഉപയോഗിച്ചു എന്നാണല്ലോ പറയുന്നത്. അങ്ങനെ തെളിയിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യട്ടെ, അത് ഒരിക്കലും സാധ്യമല്ല. ജോസ് ചീരംകുഴിയുടെ ആരോപണത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതൃത്വമാണ്. അവരോടൊക്കെ പറയാനുള്ളത് ലൂസിഫര്‍ സിനിമയിലെ ഒരു ഡയലോഗ് മാത്രമാണ്.”

More Stories from this section

family-dental
witywide