ഹൈദരാബാദ്: കഴിഞ്ഞയാഴ്ച ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. തൻ്റെ പുതിയ ചിത്രമായ ‘പുഷ 2: ദി റൂൾ’ പ്രദർശിപ്പിച്ച തിയേറ്ററിൽ വലിയ ജനപ്രീതിയുള്ള നടൻ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് തിരക്കുണ്ടായത്.
ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നാണ് അർജുനെ ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. നടൻ്റെ പിതാവ് – പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അല്ലു അരവിന്ദും മറ്റ് കുടുംബാംഗങ്ങളും അല്ലുവിനെ അറസ്റ്റ് ചെയ്യുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു.
41 കാരനായ താരത്തിനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിലെ അംഗങ്ങളും നഗരത്തിലെ സന്ധ്യ തിയേറ്റർ മാനേജ്‌മെൻ്റ് ഉൾപ്പെടെ നിരവധി പേർക്കുമെതിരെ ഹൈദരാബാദ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ഡിസംബർ 11 ന്, കേസ് റദ്ദാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് അല്ലുവിനെതിരെ ചുമത്തിയിരിക്കുന്നത്.
🥺🥺🥺#AlluArjunArrest #AlluArjun pic.twitter.com/TQu2fbKLZR
— Let's X OTT GLOBAL (@LetsXOtt) December 13, 2024
‘പുഷ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം നടക്കുന്ന തിയേറ്ററിൽ എത്താൻ അർജുന് പൊലീസിൻ്റെ അനുമതി ഉണ്ടായിരുന്നോ, തിയേറ്ററിന് പുറത്ത് ആരാധകരുമായി സംവദിക്കാൻ അദ്ദേഹത്തിന് അനുമതിയുണ്ടോ? എന്നീ കാര്യങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
Allu Arjun Arrested Days After Woman Killed In Stampede On Pushpa 2 releasing day