ഹൈദരാബാദ്: ‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്യുന്നു.
രാവിലെ 11 മണിക്ക് ശേഷമാണ് അല്ലു അര്‍ജുന്‍ നഗരത്തിലെ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസ് സ്റ്റേഷനു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിട്ടുണ്ട്. സ്റ്റേഷന്‍ പരിസരത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ചയാണ് അല്ലു അര്‍ജുനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ പൊലീസുകാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.