തൃശൂർ: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂരിൽ നിന്നാണ് ആശ്വാസ വാർത്ത എത്തിയത്. പൊലീസാണ് ഈ 3 പെൺകുട്ടികളെയും തൃശുരിൽ നിന്നും കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായത്. 15, 16 വയസുള്ള പെൺകുളികളെയും 18 തികയാത്ത മറ്റൊരു പെൺകുട്ടിയെയുമാണ് രാവിലെ മുതൽ കാണാതായത്
സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെ ആണ് ഇവരെ തൃശൂരിൽ നിന്നും കണ്ടെത്തിയത്. ഇവരുടെ പേര് വിവരങ്ങളടക്കം പൊലിസ് പുറത്തുവിട്ടിട്ടില്ല.