ന്യൂഡല്‍ഹി: ആമസോണ്‍ ഡോട്ട് കോം ഇന്ത്യയുടെ കണ്‍ട്രി ഹെഡ് മനീഷ് തിവാരി രാജിവച്ചു. എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ഇന്ത്യയില്‍ 2030 ഓടെ 26 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ആമസോണ്‍, രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനീഷ് തിവാരിയുടെ രാജി.
ഇദ്ദേഹം, രാജി സമര്‍പ്പിച്ചെങ്കിലും കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഒക്ടോബര്‍ വരെ കമ്പനിയില്‍ തുടരും. ചൊവ്വാഴ്ചയാണ് റോയിട്ടേഴ്സാണ് മനീഷ് തിവാരിയുടെ രാജിയെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹത്തിന് പകരക്കാരാനായി ആരാണ് എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല.