ക്ഷേത്രക്കുളത്തിൽ യുവാവിൻ്റെ മൃതദേഹം; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു, ഇനി തുറക്കുക ‘പരിഹാരക്രിയ’ക്ക്‌ ശേഷം മാത്രം

ആലപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയിൽ നിന്ന് കാണാതായ മുകേഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ക്ഷേത്രം താത്കാലികമായി അടച്ചത്.

അമ്പലപ്പുഴ സ്വദേശി മുകേഷിനെ കാണാതായതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിൻ്റെ കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പ് നാട്ടുകാർ കണ്ടെടുത്തതിന് പിന്നാലെ കുളത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഇതിനിടയിലാണ് ക്ഷേത്രം തത്കാലികമായി അടച്ചത്. ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂ എന്നും ഭരണസമിതി അറിയിച്ചു.

More Stories from this section

family-dental
witywide