ഇന്ത്യ-അമേരിക്ക ഭായി ഭായി, ഈ വർഷം 10 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ അനുവദിച്ച് അമേരിക്ക, തുടർച്ചയായ രണ്ടാം വർഷവും മുന്നിൽ

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം വ‍ർഷവും പത്ത് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ അനുവദിച്ച് അമേരിക്ക. സന്ദർശക വിസകളുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണെന്നും പറയുന്നു.

ഏകദേശം 3,31,000ൽ അധികം വിദ്യാർഥികൾ ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. ഈ വർഷം ഏകദേശം 19 ശതമാനത്തിന്റെ വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു.

ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർഥികളും ഈ വ‍ർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി. വിദ്യാർഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി.

America allot 10 lakh Student Visa For India

More Stories from this section

family-dental
witywide