90,000 പൗണ്ട് ഭാരമുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിനെ കറക്കി ശക്തമായ കാറ്റ്!അസാധാരണ സംഭവത്തിന്റെ വീഡിയോ കാണാം

ഡാളസ്: ശക്തമായ കാറ്റ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തെ ഗേറ്റില്‍ നിന്ന് നീക്കുന്ന ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. വളരെ അസാധാരണമായ ഒരു സംഭവമായാണിത് വിലയിരുത്തപ്പെടുന്നത്.

യുഎസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന വിമാനം ശക്തമായ കാറ്റില്‍പ്പെട്ട് പകുതി കറങ്ങി സ്ഥാനം നീങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. 90,000 പൗണ്ട് ഭാരമുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് ബോയിംഗ് 737-800 വിമാനമാണ് ശ്കതമായ കാറ്റില്‍പ്പെട്ടത്.

അമേരിക്കന്‍ എയര്‍ലൈന്‍സ് പറയുന്നതനുസരിച്ച്, 80 മൈല്‍ വേഗതയില്‍ എത്തിയ കൊടുങ്കാറ്റാണ് വിമാനത്തെ സ്ഥാനം മാറ്റി കടന്നുപോയത്. നിര്‍ത്തിയിട്ടിരുന്ന മറ്റ് വിമാനങ്ങളെയും കാറ്റ് ബാധിച്ചിരുന്നു. വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും എയര്‍ലൈന്‍ പ്രതിനിധിയുടെ അറിയിച്ചു. വൈറലായ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് ധാരാളം പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അതേസമയം, ഈ കാറ്റില്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു വലിയ കെട്ടിടത്തിന്റെ തകരുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ടെക്‌സസിലും അയല്‍ സംസ്ഥാനങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി വിമാനങ്ങള്‍ യാത്ര റദ്ദാക്കിയിരുന്നു.