വയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ

ഡാളസ്: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ച് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റും. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ദുരിതത്തിലായവർക്കും പ്രാർത്ഥനയും സഹായഹസ്തവും സംഘടന വാഗ്ദാനം ചെയ്തു.

കഴിഞ്ഞ 28 വർഷമായി വയനാട്ടിലെ 23 ഗ്രാമ പഞ്ചായത്തുകളിലെ 35 സ്കൂളുകൾക്കും 3 കോളേജുകൾക്കും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സ്കോളർഷിപ്പ് നൽകി വരുന്നുണ്ട്. ഈ വർഷവും വയനാട് ജില്ലയിലെ വിദ്യാർഥികൾക്കും മറ്റ് അർഹതപ്പെട്ടവർക്കും ധനസഹായം നൽകുമെന്ന് മാനേജിങ് ട്രസ്റ്റി ജോസഫ് ചാണ്ടി അറിയിച്ചു.

More Stories from this section

family-dental
witywide