ന്യൂയോർക്ക് ∙ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ കെവിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻ സെപ്റ്റംബർ 15ന് വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും നടത്തും. ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ വള്ളംകളി ജലോത്സവവും പാർക്കിലെ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തും.
ഫ്രീപോർട്ട് മേയർ റോബർട്ട് കെന്നഡിയുടെ ഓഫീസ് ആഘോഷത്തിന് കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് കൗമെഡോ പാർക്ക് മുഴുവനായും തുറന്ന് നൽകുന്നതിനും മേയർ റോബർട്ട് പ്രത്യേക താൽപ്പര്യം കാണിച്ചിട്ടുണ്ട്.
കേരളത്തിന്റെ തനത് കലാരൂപങ്ങൾ, വടം വലി, ഓണസദ്യ, തിരുവാതിര കളി, ഓണപ്പൂക്കളം എന്നിവ ഉണ്ടാകും. സെപ്റ്റംബർ 15ന് രാവിലെ 11:30 മുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. രാഷ്ട്രീയ നേതാക്കളുടെയും വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സെനറ്റർ കെവിന്റെ നേതൃത്വത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് വള്ളംകളി മത്സരം നടക്കും. കലാമണ്ഡലം ഡോ. ജോൺ, കലാതരംഗിണി ഡോ. മേരി ജോൺ, കലാ ഹാർട്സ് ഡാൻസ് സ്കൂൾ ഡയറക്ടർ ഡോ.റിയാ ജോൺ എന്നിവരുടെ ടീം കഥകളി, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ കേരളാ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും. വള്ളംകളി മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്യാഷ് പ്രൈസ് നൽകും.
ഓണാഘോഷത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പ്രവേശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യം. വിവിധ ഫുഡ് സ്റ്റാളുകളുമുണ്ട്. സന്തൂർ-കുട്ടനാടൻ റെസ്റ്റോറന്റാണ് ഓണസദ്യ ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
അജിത് എബ്രഹാം – 516-225-2814, ബിജു ചാക്കോ – 516-996-4611 (3) മാത്യുക്കുട്ടി ഈശോ – 516-455-8596
ഓണാഘോഷത്തിൽ പങ്കെടുക്കാനും വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനും താൽപര്യമുള്ളവർ താഴെയുള്ള ലിങ്ക് വഴ് റജിസ്റ്റർ ചെയ്യാം:
ലിങ്ക്: https://forms.gle/bnavGFpeDoHTTVSL9