ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് പുതുക്കല്‍: ഒരുപടികൂടി കടന്ന് അമേരിക്ക, പ്രയോജനം ആര്‍ക്കൊക്കെ? അറിയാം

പലപ്പോഴും കാലതാമസത്തിന് കാരണമാകുന്ന ബുദ്ധിമുട്ടുള്ള മെയില്‍-ഇന്‍ പേപ്പര്‍ അപേക്ഷാ പ്രക്രിയയെ മറികടന്ന് അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ അവരുടെ പാസ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി പുതുക്കാനാകും. ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ സംവിധാനം ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പാസ്പോര്‍ട്ട് കാലഹരണപ്പെട്ട അല്ലെങ്കില്‍ വരുന്ന വര്‍ഷത്തില്‍ കാലഹരണപ്പെടുന്ന മുതിര്‍ന്ന പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ച അറിയിച്ചു.

എന്നാല്‍, സേവനം എല്ലാവര്‍ക്കും ലഭ്യമല്ല. കുട്ടികളുടെ പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിനോ, യുഎസിന് പുറത്ത് താമസിക്കുന്ന അപേക്ഷകര്‍ക്കോ, ആദ്യമായി പാസ്പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്കോ ഈ സേവനം ഇത് ലഭ്യമല്ല. ഏകദേശം 5 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഒരു വര്‍ഷം ഈ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്ന് കണക്കാക്കിയതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. 2023-ല്‍, ഇത് 24 ദശലക്ഷം പാസ്പോര്‍ട്ടുകള്‍ പ്രോസസ്സ് ചെയ്തു, അതില്‍ 40% പുതുക്കലുകളായിരുന്നു.

വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാരെയും രണ്ടാമത്തെ പാസ്പോര്‍ട്ട് പുതുക്കാന്‍ ആഗ്രഹിക്കുന്നവരെയും കുട്ടികളുടെ പാസ്പോര്‍ട്ടിനെയും ഉള്‍പ്പെടുത്തി വരും വര്‍ഷങ്ങളില്‍ പ്രോഗ്രാം വിപുലീകരിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് പ്രതീക്ഷിക്കുന്നതായി പാസ്പോര്‍ട്ട് പ്രോസസ്സിംഗ് ബ്യൂറോ മേല്‍നോട്ടം വഹിക്കുന്ന കോണ്‍സുലര്‍ അഫയേഴ്സ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി റെന ബിറ്റര്‍ പറഞ്ഞു.

പരമ്പരാഗത പേപ്പര്‍ അപേക്ഷാ പ്രക്രിയയ്ക്ക് ബദലായി ഈ ഓണ്‍ലൈന്‍ മാര്‍ഗം ഒരുക്കുന്നതിലൂടെ ഏറ്റവും കാര്യക്ഷമവും സൗകര്യപ്രദവുമായ പാസ്പോര്‍ട്ട് പുതുക്കല്‍ അനുഭവം നല്‍കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലമുണ്ടായ ജീവനക്കാരുടെ ക്ഷാമം നീണ്ട പാസ്പോര്‍ട്ട് പ്രോസസ്സിംഗ് കാലതാമസത്തിന് കാരണമായിരുന്നു. പിന്നാലെ നിയമനം വര്‍ദ്ധിപ്പിക്കുകയും മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാത്തിരിപ്പ് സമയം കുറഞ്ഞിട്ടുണ്ട്. പരസ്യം ചെയ്ത ആറാഴ്ച മുതല്‍ എട്ട് ആഴ്ച വരെയുള്ള സമയത്തിനുള്ളില്‍ മിക്ക അപേക്ഷകളും ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും ഓണ്‍ലൈന്‍ പുതുക്കല്‍ സംവിധാനം വരുന്നതോടെ അത് കൂടുതല്‍ കുറയ്ക്കുമെന്നും വകുപ്പ് പ്രതീക്ഷിക്കുന്നു. നിലവിലുള്ള പാസ്പോര്‍ട്ട് പ്രോസസ്സിംഗ് ഫീസിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും നിലവിലെ 130 ഡോളര്‍ തുടരുമെന്നും അറിയിപ്പുണ്ട്.

More Stories from this section

family-dental
witywide