ലോസ് ഒസോസ് ഹൈസ്‌കൂളില്‍ നിന്നുള്ള അമേരിക്കാസ് ഗോട്ട് ടാലന്റ് (എജിടി) മത്സരാര്‍ത്ഥിയും നര്‍ത്തകിയുമായ എമിലി ഗോള്‍ഡ് (17) ആത്മഹത്യ ചെയ്തു. ഈമാസം 13 ന് രാത്രി 11:52 നാണ് എമിലി ഗോള്‍ഡിനെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് സാന്‍ ബെര്‍ണാര്‍ഡിനോ കൊറോണര്‍ ഓഫീസ് സ്ഥിരീകരിച്ചു. റാഞ്ചോ കുക്കമോംഗയിലെ കിഴക്കോട്ട് 210 ലെ ഒരു പാലത്തിനടിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
അമേരിക്കാസ് ഗോട്ട് ടാലന്റ് സീസണ്‍ 19ല്‍ പങ്കെടുത്തതിന് ശേഷമാണ് ഗോള്‍ഡ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ലോസ് ഒസോസ് ഹൈസ്‌കൂള്‍ ടീമിന്റെ ഭാഗമായിരുന്നു ഗോള്‍ഡ്. ഷോയില്‍ ഉജ്ജ്വല പ്രകടനങ്ങളായിരുന്നു ഗോള്‍ഡ് കാഴ്ചവെച്ചത്. തന്റെ ഗ്രൂപ്പിനൊപ്പം പെണ്‍കുട്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മികച്ച പ്രകടനത്തിലൂടെ സൈമണ്‍ കോവലിനെ ടീം ആകര്‍ഷിച്ചെങ്കിലും, ഓഗസ്റ്റില്‍ ഗോള്‍ഡും സംഘവും ഷോയില്‍ നിന്ന് പുറത്തായിരുന്നു.
ഗോള്‍ഡിന്റെ മരണശേഷം, കുടുംബത്തിന് സാമ്പത്തിക സഹായത്തിനായി GoFundMe പേജ് ആരംഭിച്ചു. ഗോള്‍ഡിന്റെ സ്‌കൂള്‍, ഡാന്‍സ് ടീമും കുട്ടിയെക്കുറിച്ച് പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.