ഹര്‍ത്താലിനിടയിലും ഗവര്‍ണര്‍ ഇടുക്കിയില്‍, എല്‍ഡിഎഫ് രാജ് ഭവന്‍ മാര്‍ച്ചും ഇന്ന്

തൊടുപുഴ: ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. എന്നാല്‍, ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്.

പരിപാടിയില്‍ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയില്‍ പങ്കെടുക്കുമെന്നു ഗവര്‍ണറും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ് ഭവന്‍ മാര്‍ച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പരിപാടിയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കാല്‍നടയായി എത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹര്‍ത്താലിനെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടുണ്ട്. സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ വേണ്ടി വന്നാല്‍ പരിപാടിക്ക് സംരക്ഷണം ഒരുക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

More Stories from this section

family-dental
witywide