രാഹുൽ ഗാന്ധി രാജ്യ സുരക്ഷക്ക് ഭീഷണിയെന്ന് അമിത് ഷാ, അമേരിക്കൻ സന്ദർശനത്തിനിടയിലെ പരാമർശങ്ങൾക്ക് രൂക്ഷ വിമർശനം

ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധി രാജ്യ സുരക്ഷക്ക് ഭീഷണിയെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.bരാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്നും ഷാ ആരോപിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കുന്നതും, വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം കുറിച്ചു. രാജ്യത്ത് സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് സംസാരിക്കുക വഴി കോണ്‍ഗ്രസിന്റെ സംവരണ – വിരുദ്ധ മുഖം ഒരിക്കല്‍കൂടി വെളിവാക്കുകയാണ് രാഹുല്‍. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങളാണ് വാക്കുകളായി പുറത്തേക്ക് വരുന്നത് – അമിത് ഷാ വ്യക്തമാക്കി.

ബിജെപി ഇവിടെയുള്ളയിടത്തോളം കാലം ആര്‍ക്കും സംവരണം ഇല്ലാതാക്കാനോ, രാജ്യ സുരക്ഷ തകര്‍ക്കാനോ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide