ന്യൂഡല്‍ഹി: ബി.ആര്‍. അംബേദ്കര്‍ക്കെതിരായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.
അംബേദ്കറുടെ ചിത്രവുമായി എത്തിയ എംപിമാര്‍ അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ലോക്‌സഭയില്‍ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചു. രാജ്യസഭയിലും ഇതേവിഷയം ഉയര്‍ത്തി ബഹളംവെച്ചു. രണ്ടുമണിവരെ രാജ്യസഭയും നിര്‍ത്തിവച്ചു.