
അയോധ്യ: അയോധ്യയില്‍ വീണ്ടും സന്ദര്‍ശനം നടത്തി അമിതാഭ് ബച്ചന്‍. രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് മകന്‍ അഭിഷേകിനൊപ്പം എത്തിയ ബിഗ്ബി ഇത് രണ്ടാം തവണയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അമിതാഭ് ബച്ചന്‍ ക്ഷേത്രത്തിലെത്തിയത്.
ബച്ചന്റെ ദര്‍ശനം കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. ബച്ചന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട ഒരു ഫോട്ടോയില്‍, ബിഗ് ബി രാംലല്ല വിഗ്രഹത്തിന് മുന്നില്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നതായി കാണാം. വെള്ള കുര്‍ത്ത-പൈജാമയും കാവി ജാക്കറ്റുമായിരുന്നു നടന്റെ വേഷം.
ജനുവരി 22നാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നതത്. പിറ്റേദിവസം തന്നെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. അന്നേദിവസം 5 ലക്ഷത്തിലധികം ആളുകളാണ് ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഭക്തരുടെ ഒഴുക്ക് തന്നെയായിരുന്നു അയോധ്യയിലേക്ക്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ തീവണ്ടി ഉള്‍പ്പെടെ അയോധ്യയിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.