അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍; അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനായി ആഞ്ജിയോപ്ലാസ്റ്റി ആണ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പറത്തുവിട്ടിട്ടില്ല.

12 മണിയോടെയാണ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെക്കുന്നത്. എന്നെന്നും നന്ദിയോടെ എന്നാണ് അദ്ദേഹം കുറിച്ചത്. താരത്തിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശംസകളുമായി എത്തി.

അമിതാഭ് ബച്ചൻ കുറച്ചുനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ വര്‍ഷം ആദ്യം ഇടുപ്പിന് സര്‍ജറിക്ക് വിധേയനായിരുന്നു. പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കിയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ചാണ് പരുക്കേറ്റത്. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന കല്‍ക്കിയാണ് അമിതാഭ് ബച്ചന്റെ വമ്പന്‍ റിലീസ്. മേയ് 9ന് ചിത്രം തിയറ്ററുകളിൽ എത്തും.

More Stories from this section

family-dental
witywide