മുംബൈ: അയോധ്യയിലെ പുണ്യം തേടി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും. ബിഗ് ബി അയോധ്യയില്‍ ഭൂമി സ്വന്തമാക്കിയതായും ഇനി വീടുവയ്ക്കാനാണ് ആഗ്രഹമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സെവന്‍ സ്റ്റാര്‍ എന്‍ക്ലേവില്‍ 14.5 കോടി രൂപയ്ക്ക് 10,000 ചതിരശ്ര അടി സ്ഥലം താരം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍ നിന്നാണ് നടന്‍ സ്ഥലം സ്വന്തമാക്കിയത്.
അയോധ്യയില്‍ നിന്നും നാലു മണിക്കൂര്‍ ദൂരമുള്ള പ്രയാഗ്രാജാണ് ബച്ചന്റെ ജന്മസ്ഥലം. അയോധ്യയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും വൈകാരികമായ ഒരു ബന്ധമുണ്ടെന്നും ആഗോള ആത്മീയ കേന്ദ്രത്തില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതായും ബച്ചന്‍ പറഞ്ഞു. 2028 മാർച്ചോടെ പദ്ധതി പൂർത്തിയാകുമെന്നും പഞ്ചനക്ഷത്ര പാലസ് ഹോട്ടൽ സ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂറും ദൂരമുണ്ട് ബച്ചന്‍ വാങ്ങിയ സ്ഥലത്തേക്ക്.