മമ്മൂട്ടിയും മോഹൻലാലുമെല്ലാം റെഡി, റിഹേഴ്സലും കഴിഞ്ഞു, പക്ഷേ ദോഹയിലെ സ്റ്റേജ് ഷോ റദ്ദാക്കി

ദോഹ: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കേണ്ടിയിരുന്ന സ്റ്റേജ് ഷോ റദ്ദാക്കി. വെള്ളിയാഴ്ചയാണ് ഷോ നടക്കേണ്ടിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്ക് മുമ്പ് പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉൾപ്പെടെ വൻതാരനിരയാണ് ഷോയിൽ പങ്കെടുക്കാൻ സമ്മതം മൂളിയത്.

പരിപാടികളുടെ റിഹേഴ്സലും പൂർത്തിയായിരുന്നു. മോളിവുഡ് മാജിക് എന്ന പേരിലുള്ള പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുൻപാണ് റദ്ദാക്കിയതായി സംഘാടകരായ നയന്‍വണ്‍ ഇവന്‍റസ് അധികൃതർ അറിയിച്ചത്. താരങ്ങൾ മിക്കവരും ദോഹയിലെത്തിയിരുന്നു. അതേസമയം, സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് സ്റ്റേജ് ഷോ റദ്ദാക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ടിക്കറ്റെടുത്തവരുടെ പണം തിരിച്ചു നൽകുമെന്നും സംഘാടകർ അറിയിച്ചു.

Amma programme in Dhoha cancelled

More Stories from this section

family-dental
witywide