കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ജൂൺ 12 ന് മരിച്ച കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌‌തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 13 കാരിക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 12 നാണ് കുട്ടി മരിച്ചത്. മരണകാരണം അത്യപൂർവ അമീബയെന്നാണ് പരിശോധനാ ഫലം.

ഛർദ്ദിയും തലവേദനയും ബാധിച്ച കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

More Stories from this section

family-dental
witywide