തലസ്ഥാനത്തും അമീബിക് മസ്തിഷ്‌ക ജ്വരം? മെഡിക്കല്‍ കോളേജിൽ മരിച്ചയാൾക്കൊപ്പം കുളത്തിൽ കുളിച്ചയാൾ ചികിത്സയിൽ, പ്രാഥമിക ഫലം പോസിറ്റീവ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയായി തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചെന്ന് സംശയം. കഴിഞ്ഞ മാസം 23 ആം തിയതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിനാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നതായി സംശയം ഉയർന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശിയായ 26 കാരനാണ് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാൾക്കൊപ്പം കുളത്തിൽ കുളിച്ച യുവാവ് സമാന രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായതോടെയാണ് സംശയം ബലപ്പെട്ടത്. ഇയാളും നെല്ലിമൂട് സ്വദേശിയാണ്. ഈ യുവാവിന്റെ സാമ്പിള്‍ നാളെ പരിശോധനയ്ക്ക് അയക്കും. ഇവര്‍ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചിട്ടുണ്ട്. ചികിത്സയില്‍ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. വിശദമായ പരിശോധയിൽ മാത്രമാകും അമീബിക് മസ്തിഷ്‌ക ജ്വരമാണോ എന്നത് സ്ഥിരികരിക്കുക.

More Stories from this section

family-dental
witywide