
മുംബൈ: മുംബൈയില്‍ നിന്ന് ഖത്തറിലെ ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഞ്ച് മണിക്കൂറോളം വൈകിയതോടെ പ്രതിഷേധിച്ച് യാത്രക്കാര്‍. പുലര്‍ച്ചെ 3:55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതായും വിമാനത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വെയ്റ്റിംഗ് ഏരിയയിലേക്ക് കൊണ്ടുപോയതായും യാത്രക്കാര്‍ അവകാശപ്പെട്ടു.
മുന്നൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അധികൃതരുമായി യാത്രക്കാര്‍വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഒരു ഉദ്യോഗസ്ഥനും ഞങ്ങളോട് സംസാരിക്കുന്നില്ലെന്നും ചിലര്‍ ആരോപിച്ചു. വെള്ളമോ ഭക്ഷണമോ നല്‍കിയിട്ടില്ലെന്നും ചിലര്‍ ആരോപിക്കുന്നു.
യാത്രക്കാര്‍ കുട്ടികളുമായി കാത്തിരിക്കുകയാണെന്നും, പ്രശ്‌നം പലരുടേയും ജോലിയെ ബാധിക്കുമെന്നും ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തില്‍ ഇന്‍ഡിഗോയുടെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.