അയോധ്യ: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവരെ കാത്തിരിക്കുന്നത് പ്രത്യേക സമ്മാനം. രാജ്യത്തുടനീളമുള്ള 11,000-ലധികം ക്ഷണിക്കപ്പെട്ട അതിഥികളെയാണ് സമ്മാനം കാത്തിരിക്കുന്നത്.
‘രാംരാജ്’ എന്ന അവിസ്മരണീയമായ സമ്മാനം നല്‍കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ വേളയില്‍ കുഴിച്ചെടുത്ത മണ്ണിന് നല്കിയ പേരാണ് രാംരാജ്. ഏത് വീട്ടിലും അയോധ്യയിലെ മണ്ണ് ഉണ്ടാവുക എന്നത് ഭാഗ്യമാണെന്നും ട്രസ്റ്റ് അറിയിച്ചു.
‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെറിയ പെട്ടിയിലാണ് ‘രാംരാജ്’ നല്‍കുക. ഒപ്പം പ്രത്യേക നെയ്യ് കൊണ്ടുണ്ടാക്കിയ മോട്ടിച്ചൂര്‍ ലഡുവും പ്രസാദമായി നല്‍കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ചില കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത ക്ഷണിതാക്കള്‍ അയോധ്യയിലെ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ രാംരാജ് നല്‍കുമെന്നും അറിയിച്ചു.