ആഡംബരത്തിന്റെ അങ്ങേയറ്റം, വടാ പാവ് മുതൽ പാലക് ചാട്ട് വരെ! അംബാനിക്കല്ല്യാണത്തിന്റെ വിശേഷങ്ങൾ

മുംബൈ: ആഡംബരത്തിന്റെ ബാഹുല്യം കാരണം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ചർച്ചയാകുന്നു. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നാണ് ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്നത്. ആഘോഷങ്ങൾ മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയയിൽ തുടങ്ങി കഴിഞ്ഞു.

കോടികൾ പൊടിപൊടിച്ച ആഘോഷമാണ് നടക്കുന്നത്. അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളും പുറത്തുവന്നു. പ്രമുഖരായ വ്യക്തികളാണ് അനന്ത അംബാനിയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. ഇതിൽ ഇന്ത്യൻ വ്യവസായികൾ മുതൽ സിനിമ താരങ്ങളും ഉണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ഓറി പങ്കുവെച്ച വിഡിയോയിലൂടെ മുകേഷ് അംബാനി പ്രീ വെഡിങ് പാർട്ടിക്കായി ഒരുക്കിയ വിഭവങ്ങൾ അത്യാഡംബരം നിറഞ്ഞതാണെന്ന് മനസിലാക്കാൻ കഴിയുന്നത്.

പാഷൻ ഫ്രൂട്ട്, വൈറ്റ് ചോക്ലേറ്റ്, റാസ്‌ബെറി, ഷാംപെയ്ൻ, വാനില, പെക്കൻ നട്ട്‌സ്, ബ്ലൂബെറി എന്നിവയുൾപ്പെടെ വ്യത്യസ്ത രുചികളിൽ ചുറോസും മാർഷ്മാലോയുമാണ് തുടക്കത്തിൽ. വിവിധ തരം പാസ്ത, വട പാവ്, തനത് ചീസ്, വ്യത്യസ്ത സോസുകളുള്ള ബോംബോളോൺ എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാരാണസിയിലെ പ്രശസ്തമായ കാശി ചാട്ട് ഭണ്ഡാരിൽ നിന്നുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഉൾപ്പെടുത്തിയതാണ് ഹൈലൈറ്റ്. ടിക്കി, തക്കാളി ചാട്ട്, പാലക് ചാട്ട്, ചന കച്ചോരി, കുൽഫി, ഫലൂഡ തുടങ്ങിയ ജനപ്രിയ ഇനങ്ങൾ മെനുവിൽ ഉണ്ട്. ഗംഭീര വിവാഹ വിരുന്ന് തന്നെയാണ് അതിഥികൾക്കായി അംബാനി ഒരുക്കുന്നതെന്ന് വീഡിയോ സൂചന നൽകുന്നു.

Anant Ambani wedding details

More Stories from this section

family-dental
witywide