ന്യൂയോർക്ക്: ചില ആപ്പുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന് ആൻഡ്രോയിഡിന്റെ മുന്നറിയിപ്പ്. ചില ആപ്പുകളിൽ ഓപ്പൺ സോഴ്സ് മാൽവെയറുകൾ പ്രവർത്തിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. വെബ്‌സൈറ്റുകളിലും ഗൂഗിൾ പ്ലേ സ്‌റ്റോറിലും ഹാക്കർമാർ ഈ ആപ്പുകൾ പരസ്യപ്പെടുത്തുന്നുണ്ടെന്നും അറിയിപ്പ് നൽകി.
വൈറസ് ആപ്പുകൾ കണ്ടെത്തുന്നതിലും നീക്കം ചെയ്യുന്നതിലും ഗൂഗിൾ പൊതുവെ വളരെ മികച്ചതാണെങ്കിലും ചില ആപ്പുകൾ കോൺടാക്റ്റ് ലിസ്റ്റുകൾ, ക്യാമറ ഫയലുകൾ, ലൊക്കേഷൻ, ഡൗൺലോഡ് ഡാറ്റ, അതുപോലെ നിങ്ങളുടെ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ ചോർത്തുകയാണ്. ഡിങ്ക് മെസഞ്ചർ, സിം ഇൻഫോ, ഡെഫ്കോം എന്നീ ആപ്പുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്നും അറിയിച്ചു.
ബാങ്ക് വിവരങ്ങൾ വരെ ചോരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അവ നീക്കം ചെയ്‌തിട്ടുണ്ടെന്നും ആൻഡ്രോയിഡ് അറിയിച്ചു. ഫോൺ ക്ലീനർ, പിഡിഎഫ് വ്യൂവർ, പിഡിഎഫ് റീഡൻ എന്നീ ആപ്പുകളും ഡിലീറ്റ് ചെയ്യാനും അറിയിപ്പ് നൽകി.
Android owners urged to delete three dangerous ‘clone’ apps today