‘ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും നേരെ ആക്രമണം നടക്കുന്നുവെന്ന് മോദിയോട് പറഞ്ഞിട്ടുണ്ട്, പക്ഷേ അദ്ദേഹം സമ്മതിച്ചില്ല’; തുറന്ന് പറഞ്ഞ് ആം​ഗല മെർക്കൽ

ബെർലിൻ: ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായ മുസ്‌ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് മുൻ ജർമൻ ചാൻസലർ ആംഗെല മെർക്കൽ. ഇക്കാര്യത്തിൽ താൻ മോദിയോട് നേരിട്ട് ആശങ്ക രേഖപ്പെടുത്തിയെന്നും മോദി അധികാരമേറ്റ ശേഷം ഹിന്ദുത്വ വാദികളുടെ ആക്രമണം വർധിച്ചെന്ന് താൻ നേരിട്ട് പറഞ്ഞെന്നും അവർ അറിയിച്ചു.

എന്നാൽ, ഇന്ത്യയിൽ ഇത്തരത്തിലൊരു സംഭവവും നടക്കുന്നില്ലെന്നു പറഞ്ഞ് മോദി ശക്തമായി തള്ളിക്കളയുകയാണു ചെയ്തതെന്നും അവർ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ‘ഫ്രീഡം: മെമോയേഴ്‌സ് 1954-2021’ എന്ന ആത്മകഥയിലാണ് മെർക്കൽ മനസ്സുതുറന്നത്. ജർമൻ ചാൻസലറായിരുന്ന കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുമായി ബന്ധപ്പെട്ട ഓർമകളാണ് അവർ വെളിപ്പെടുത്തിയത്.

‘സെർവിങ് ജർമനി’ എന്ന ഭാഗത്തിൽ ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ വിവരിക്കുന്നതിനിടയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷവേട്ടയെ കുറിച്ചും അവർ സൂചിപ്പിക്കുന്നത്. ഇന്ത്യ എന്നും മതസഹിഷ്ണുതയുടെ നാടാണെന്നും ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്നും മോദി പറഞ്ഞതായും പുസ്തകത്തിൽ മെർക്കൽ വെളിപ്പെടുത്തി. എന്നാൽ, മോദിയുടെ വാദം അംഗീകരിക്കാൻ താൻ തയാറായില്ലെന്നും മെർക്കൽ പറയുന്നുണ്ട്.

Angela merkel reveal She talks to Modi about Indian minorities

More Stories from this section

family-dental
witywide