ശാരീരികമായി മർദ്ദിച്ചതിന് തെളിവ് എവിടെ; കോടതിയിൽ ആഞ്ജലീന ജോളിയോട് ബ്രാഡ് പിറ്റ്

ലോസ് ഏഞ്ചൽസ്: നടി ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ് സ്വത്ത് തർക്ക കേസിൽ നടിയോട് ചോദ്യവുമായി മുൻ ഭർത്താവ് ബ്രാഡ് പിറ്റ്. തന്നെ ബ്രാഡ് ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണം കോടതിയിൽ തെളിയിക്കാൻ നടൻ ആവശ്യപ്പെട്ടതോടെയാണ് ആഞ്ജലീന പ്രതിസന്ധിയിലായത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് നിയമ തർക്കം നടക്കുന്നത്.

വ്യാഴാഴ്ചയാണ് ആഞ്ജലീന ജോളിയുടെ അഭിഭാഷകർ ലോസ് ഏഞ്ചൽസ് കോടതിയിൽ കേസ് സംബന്ധമായ രേഖകൾ സമർപ്പിച്ചത്. ആഞ്ജലീനയാണ് വൈനറി വിൽക്കാൻ ശ്രമിച്ചിത്. എന്നാൽ ബ്രാഡ് പിറ്റിന് കൂടി പങ്കാളിത്തമുള്ള വൈനറിയുടെ ഷെയർ രഹസ്യമായി വിറ്റുവെന്ന് ബ്രാഡ് പിറ്റ് ആരോപിച്ചു. കരാര്‍ ആഞ്ജലീന ജോളി ലംഘിച്ചെന്നും നടൻ പറയുന്നു. തുടർന്ന് 2021 ഒക്‌ടോബറിൽ ആഞ്ജലീന ജോളി ടെനുട്ട് ഡെൽ മോണ്ടോ വൈൻ ഗ്രൂപ്പിന് നടത്തിയ വൈനറി വിൽപ്പന സ്റ്റേ ചെയ്യണമെന്ന നടന്‍റെ ഹർജിക്കെതിരെയാണ് ആഞ്ജലീന രേഖകള്‍ നല്‍കിയത്.

താനുമായി നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെൻ്റ് ഉള്ളതിനാല്‍ ബ്രാഡ് പിറ്റ് തന്നെ ഉപദ്രവിച്ച കാര്യം പുറത്ത് പറഞ്ഞില്ലെന്നായിരുന്നു ഹർജിയിൽ പറ‍ഞ്ഞത്. 2016-ൽ ഫ്രാൻസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള കുടുംബത്തിൻ്റെ യാത്രയ്ക്ക് മുമ്പ് തന്നെ നടൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആഞ്ജലീന ജോളി ആരോപിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 2019ലാണ് താരദമ്പതികളായ ആഞ്ജലീന ജോളി ബ്രാഡ് പിറ്റുമായി വേർപിരിഞ്ഞത്.

angelina jolie set back on vinary case against brad pitt

More Stories from this section

family-dental
witywide