പേരിൽ നിന്ന് ബ്രാഡ് പിറ്റിനെ ഒഴിവാക്കി മകൾ ഷൈലോ, 18 വയസ്സ് തികഞ്ഞ അന്ന് കോടതിയിൽ അപേക്ഷ നൽകി, ജീവിതം ജോളിയാക്കാൻ അമ്മ മതിയെന്ന്

ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയുടേയും ബ്രാഡ് പിറ്റിൻ്റെയും മകൾ ഷൈലോ നുവൽ ജോളി പിറ്റ് പേരുമാറ്റത്തിന് കോടതിയിൽ അപേക്ഷ നൽകി. പിതാവിൻ്റെ പേര് തൻ്റെ പേരിൽ നിന്ന് നീക്കണമെന്നാണ് ആവശ്യം. അമ്മയുടെ പേര് മാത്രം മതി കൂടെ. 18 വയസ്സ് തികഞ്ഞ അന്നു തന്നെ ഷൈലോ കോടതിയിയെ സമീപിക്കുകയായിരുന്നു.

ആഞ്ചലീനയും ബ്രാഡ് പിറ്റും വേർപിരിഞ്ഞിട്ട് കുറേ നാളുകളായി. ഇവരുടെ മൂന്നാമത്തെ കുട്ടിയാണ് ഷൈലോ. ദത്തെടുത്ത കുട്ടികൾ ഉൾപ്പെടെ 6 മക്കളുണ്ട് പിറ്റിനും ജോളിക്കും. എല്ലാ മക്കളും അനൌദ്യോഗികമായി പിറ്റിന്റെ പേര് ഒഴിവാക്കിയവരാണ്.

ജോളിയോടും മക്കളോടും ബ്രാഡ്പിറ്റ് മോശമായാണ് പെരുമാറിയിരുന്നത് എന്ന വലിയ ആരോപണം നിലനിൽക്കുമ്പോളാണ് ഷൈലോയുടെ ഈ നടപടി. 2016ൽ ജോളിയും പിറ്റും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. 12 വർഷം ഒരുമിച്ചു ജീവിച്ച ശേഷം 2014ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇതുവരെ വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ല. 2016 ൽ ഒരു വിമാനയാത്രയ്ക്കിടെ ക്ഷുഭിതനായ പിറ്റ് ചെറിയ കുട്ടിയുടെ മുഖത്ത് അടിക്കുകയും ബീയറും വൈനും ദേഹത്ത് ഒഴിക്കുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു.

Angelina Jolies Daughter Shiloh drops Pitt from her name

More Stories from this section

family-dental
witywide