ന്യൂയോർക്ക് : സ്രാവുകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലും കടലിൽ നീന്തുന്നവരുടേയും സർഫ് ചെയ്യുന്നവരുടേയും സുരക്ഷയ്ക്കുമായി പട്രോളിങ്ങിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് തീരത്ത് താമസമാക്കിയ ചിലർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. തീരത്തു പാർക്കുന്ന പക്ഷിക്കൂട്ടങ്ങൾ തങ്ങളുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ് ഇപ്പോൾ. ന്യൂയോർക്ക് റോക് വേ തീരത്ത് ഡ്രോണുകൾ എത്തിയിട്ട് രണ്ടു മാസമേ ആകുന്നുള്ളു. ഡ്രോണുകളെ ഇരപിടിയന്മാരായാണ് പക്ഷികൾ കാണുന്നത്. അവർ കൂട്ടം ചേർന്ന് ഡ്രോണുകൾക്ക് നേരെ പറന്നു ചെല്ലുകയും ബഹളം വയ്ക്കുകയും കൊത്തി ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
പക്ഷികൾ അതിൽ ഇടിച്ചു കയറാൻ ശ്രമിക്കുന്നുമുണ്ട്. ഇതുവരെ പക്ഷികൾക്ക് പരുക്കൊന്നും സംഭവിച്ചിട്ടില്ലെങ്കിലും പോലീസ് വകുപ്പും മറ്റ് നഗര ഏജൻസികളെയും അവരുടെ ഡ്രോൺ ഫ്ലൈറ്റ് പ്ലാനുകൾ ഇതുമൂലം ക്രമീകരിക്കാൻ നിർബന്ധിതരാകുകയാണ്. ഡ്രോണുകളുടെ മൂളൽ ശബ്ദം പക്ഷികളെ ഭയപ്പെടുത്തുണ്ടെന്നാണ് വന്യജീവി വിദഗ്ധരുടെ ഭാഷ്യം. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും ആവാസ വ്യവസഥ തീരത്തുണ്ട്. സാൻഡിയാഗോയിൽ കുറച്ചു നാൾ മുമ്പേ ബീച്ചിൽ ഡ്രോൺ തകർന്നു വീണതിനെ തുടർന്ന് ഒരുപാട് പക്ഷികൾ അവരുടെ മുട്ടകൾ ഉപേക്ഷിച്ച് അവിടം വിട്ടു പോയിരുന്നു.
ന്യൂയോർക്കിൽ മാത്രമല്ല,. കഴിഞ്ഞ വേനൽക്കാലത്ത് സ്രാവിൻ്റെ കടിയേറ്റതിനെത്തുടർന്ന്, ലോംഗ് ഐലൻഡിലും ഉദ്യോഗസ്ഥർ ഡ്രോൺ ഉപയോഗിച്ച് തീര പട്രോളിങ് നടത്തുന്നുണ്ട്, സ്രാവുകളെ നിരീക്ഷിക്കാനും രക്ഷാപ്രവർത്തനം നടത്താനും ഓസ്‌ട്രേലിയയിലെ ലൈഫ് ഗാർഡുകളും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, പുതിയ ഡ്രോൺ പദ്ധതിയെ ‘നമുക്ക് നഷ്ടപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള മികച്ച മാർഗം’ എന്നാണ് വിശേഷിപ്പിച്ചത്. പ്രത്യേകിച്ചും ബീച്ചുകളിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ .
ഈ വേനൽക്കാലത്ത്ന്യൂ യോർക്കിലെ ബീച്ചിൽ നിന്ന് നാല് പേർ മുങ്ങിമരിച്ചു. മാത്രമല്ല ഇന്നലെ തീരത്തോട് ചേർന്ന് സ്രാവിനെ കണ്ടെത്തിയതിനെ തുടർന്ന് ബീച്ചിൽ നിന്ന് ആളുകളെ വേഗം ഒഴിപ്പിച്ചിരുന്നു.
angry birds are fighting drones on patrol