സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി; ‘നിർത്തിക്കോ, വച്ചുപൊറുപ്പിക്കില്ല, കടുത്ത നടപടിയുണ്ടാകും’

ഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു രംഗത്ത്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ രാഷ്‌ട്രപതി, സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയിടുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കി.

കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറർ ക്രൂരമായി കൊലചെയ്യപ്പെട്ടതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദ്രൗപതി മുർമു പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

‘വനിതാ ഡോക്ടറുടെ കൊലപാതകം വളരെ വേദനയോടെയാണ് കേട്ടത്. പരിഭ്രമം ഉണ്ടാക്കുന്നതും ഭയപ്പെടുത്തുന്നതുമായ വാർത്തയായിരുന്നു. സ്ത്രീകളെ ബലഹീനരായും, ബുദ്ധി കുറഞ്ഞവരായുമാണ് ഒരു കൂട്ടർ കാണുന്നത്. അത്തരം ആളുകൾ സ്ത്രീകളെ ഒരു വസ്തുക്കളായി കണക്കാക്കുന്നു. എന്നാൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനിയും വച്ചുപൊറുപ്പിക്കില്ല. കുറ്റവാളികൾ കർശന നടപടികൾ നേരിടേണ്ടി വരും’ – ദ്രൗപദി മുർമു പറഞ്ഞതിങ്ങനെയാണ്.

More Stories from this section

family-dental
witywide