മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, വ്യവസായി അനില്‍ അംബാനിയും നടന്‍ അക്ഷയ്കുമാറും ആദ്യ മണിക്കൂറില്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി. തന്റെ നിയുക്ത പോളിംഗ് ബൂത്തില്‍ ആദ്യമായാണ് അക്ഷയ്കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യമായാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ ഇന്ന് വോട്ട് ചെയ്തത്. താരത്തിന് നേരത്തെ കനേഡിയന്‍ പൗരത്വമുണ്ടായിരുന്നു.
നടന്‍ ഫര്‍ഹാന്‍ അക്തറും സഹോദരി സോയ അക്തറും ബാന്ദ്രയിലെ മൗണ്ട് മേരി കോണ്‍വെന്റ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
കനത്ത സുരക്ഷയ്ക്കും ക്രമീകരണങ്ങള്‍ക്കും ഇടയില്‍ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 49 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും.