‘അമ്മ’ കൂട്ടരാജിക്കെതിരെ അനൂപ് ചന്ദ്രന്‍ : തിരഞ്ഞെടുത്തവരെ അപമാനിക്കുന്നതിന് തുല്യം

കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇന്ന് അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. ഒരു സംഘടനയിലെ മുഴുവന്‍ ആളുകളും രാജി വയ്ക്കുന്ന രീതി ശരിയല്ലെന്ന് അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി.

തിരഞ്ഞെടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. മോഹന്‍ലാലാണ് അമ്മയുടെ നാഥന്‍. മോഹന്‍ ലാലിന്റെ നന്‍മയാണ് അമ്മയെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയരാണ് മാറി നില്‍ക്കേണ്ടതെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide