കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. കൊച്ചി കളമശ്ശേരിയില്‍ സംഘി ഗവര്‍ണര്‍ ഗോ ബാക്ക് ബാനര്‍ കാണിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്മാറിയത്. സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.