ബിഹാറിൽ വീണ്ടും പാലം തകർന്നു, ഇത്തവണ വീണത് 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം

പട്ന: ബീഹാറിൽ വീണ്ടും പാലം തകർന്നു. ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗമാണ് തകർന്നത്. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2023 ജൂൺ 5നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാ​ഗം തകർന്നിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ആളില്ലാത്ത സമയമായതിനാൽ വൻഅപകടം ഒഴിവായി. പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോ​ഗമിക്കുന്നത്.


ബിഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു. സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു.നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് ആണ് ഹർജി സമർപ്പിച്ചത്. തുടർന്നായിരുന്നു സുപ്രീം കോടതി ഇടപെടൽ.

Another bridge collapsed in bihar

More Stories from this section

family-dental
witywide