നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തി ചവിട്ടികൊന്നു; വീണ്ടും ജീവനെടുത്ത് കാട്ടാന

തൃശൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടാന ക്രൂരത കാട്ടിയത്.

രവി നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഭയന്നോടിയപ്പോള്‍ വീണ് പരിക്കേറ്റിടട്ടുമുണ്ട്. ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെയാണ് പാലക്കാട് വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മുകേഷ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം തുടര്‍ വാര്‍ത്തയാകുകയാണ്.

More Stories from this section

family-dental
witywide