
ഒക്‌ലഹോമ:ഒക്‌ലഹോമ സിറ്റി:കഴിഞ്ഞ ആഴ്‌ചയിലെ രണ്ടാമത്തെ തടവുകാരനെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി. 49 കാരനായ ജെറമി ബിർച്ച്ഫീൽഡിനെ ഉച്ചയ്ക്ക് 1:40 ഓടെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
12 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മെയ് 31നാണ് വാർ ഏക്കർ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഇയാളെ അറസ്റ്റ് ചെയ്തത്.
“അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷണത്തിലാണ്, ആത്മഹത്യയാണെന്നാണ് നിലവിൽ കരുതുന്നത്. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പോലെ, സ്റ്റേറ്റ് മെഡിക്കൽ എക്സാമിനർ ഓഫീസ് അന്തിമ തീരുമാനം എടുക്കുന്നതുവരെ എല്ലാ മരണങ്ങളും കൊലപാതകങ്ങളായി കണക്കാക്കി അന്വേഷിക്കും, ”ഒഡിഒസി ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.