എട്ട് സൈനികരുടെ മരണത്തില്‍ കണക്കുചോദിച്ച് ഇസ്രയേല്‍, ലെബനനില്‍ വീണ്ടും വ്യോമാക്രമണം: 6 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കെതിരായി വ്യാഴാഴ്ച പുലര്‍ച്ചെ മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ആറു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബെയ്‌റൂട്ടില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു.

സെന്‍ട്രല്‍ ബെയ്റൂത്തിലെ ബച്ചൗറയ്ക്ക് സമീപമുള്ള പാര്‍ലമെന്റിനടുത്തെ ഒരു കെട്ടിടം തകര്‍ത്തെന്നും, ഇസ്രായേല്‍ ആക്രമണങ്ങള്‍ ലെബനന്‍ ഗവണ്‍മെന്റ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി എത്തുന്നുവെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കന്‍ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകള്‍ പതിച്ചു.

ഇറാന്‍ ഇസ്രായേലിലേക്ക് 180 ലധികം മിസൈലുകള്‍ തൊടുത്തുവിട്ടതിന് ഒരു ദിവസത്തിന് ശേഷം, തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യം കരയുദ്ധത്തിനെത്തിയപ്പോള്‍ തങ്ങളുടെ എട്ട് സൈനികരെ വധിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. ഇതോടെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide